കോഴിക്കോട്: ശബരിമല വിഷയത്തിൽ വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളക്കെതിരെയുള്ള കേസ് ദുർബലപ്പെടുത്താനും അട്ടിമറിക്കാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ് പറഞ്ഞു.

പൊലീസ് കേസെടുത്തിട്ടും നടപടി സ്വീകരിക്കാത്തത് സർക്കാറിന്റെ ബോധപൂർവമുള്ള സമീപനത്തിന്റെ ഭാഗമാണ്. സർക്കാറിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലുള്ളത്. ആർഎസ്എസിനോടും ബിജെപിയോടും വാക്കുകളിൽ വിരോധവും പ്രവർത്തനത്തിൽ തലോടൽ നയവുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത്. നവോത്ഥാന നായകന്റെ റോളിലേക്ക് വരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാൽ പൊതുസമൂഹത്തിനിടയിൽ സംഘർഷ നായകന്റെ വേഷമാണ് പിണറായിക്ക്.

മതവിശ്വാസങ്ങളെ അടിച്ചമർത്താനുള്ള സി.പി.എമ്മിന്റെ ശ്രമത്തെ കോൺഗസ് ശക്തമായി ചെറുത്ത് തോൽപ്പിക്കുമെന്നും സിദ്ദിഖ് . വാർത്താസമ്മേളനത്തിൽ പറഞ്ഞു.