കോഴിക്കോട്: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്ക് നാളെ ജില്ലയിൽ സ്വീകരണം നൽകും. യാത്രയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ ഒൻപതിന് തൊട്ടിൽപാലത്ത് യാത്രയ്ക്ക് സ്വീകരണം നൽകും. 10 ന് പേരാമ്പ്രയിലാണ് ജില്ലയിലെ ആദ്യസ്വീകരണ യോഗം. വൈകുന്നേരം മൂന്നിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകും. വൈകുന്നേരം 5.30 ന് കോഴിക്കോട് മുതലക്കുളത്താണ് പൊതുസമ്മേളനം. മുതിർന്ന കോൺഗ്രസ് നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. ക്ഷേത്രപ്രവേശന വിളംബര വാർഷികാഘോഷ പരിപാടികളും ചടങ്ങിൽ നടക്കും. കൂടാതെ 'വിശ്വാസികൾക്കൊപ്പം' എന്ന പ്രമേയവുമായി 16 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന ദശദിന കാമ്പയിനും ജില്ലാകോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകും. 111 കോൺഗ്രസ് മണ്ഡലങ്ങളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിദ്ദീഖ് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ. ഡി.സി .സി ജനറൽ സെക്രട്ടറി പി എം അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.