kat-f
കെ.എ.ടി.എഫ് സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം പാറക്കല്‍ അബ്ദുള്ളഎം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വടകര : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) 61 ാമത് സംസ്ഥാന സമ്മേളനം ജനുവരി 31, ഫെബ്രുവരി 1, 2 തിയ്യതികളില്‍ വടകരയില്‍ നടക്കും. 'നവലോകം നന്മയുടെ അദ്ധ്യാപനം' എന്ന പ്രമേയം ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാഗതസംഘം ഭാരവാഹികള്‍.: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (മുഖ്യ രക്ഷാധികാരി), പാറക്കല്‍ അബ്ദുള്ള എം.എല്‍.എ (ചെയര്‍മാന്‍), പി മൂസക്കുട്ടി(ജനറല്‍ കണ്‍വീനര്‍), എം.എ ലത്തീഫ്(വര്‍ക്കിംഗ് കണ്‍വീനര്‍), എം.പി അബ്ദുല്‍ഖാദര്‍(ട്രഷറര്‍).