രാമനാട്ടുകര:രാമനാട്ടുകര ദേശീയപാതയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക് . രാമനാട്ടുകര ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റിന് മുന്നിൽ ഇന്നലെ വൈകിട്ട് 6 .45 നായിരുന്നു അപകടം. കടലുണ്ടി സ്വദേശി അൽമാസ് (18) മലപ്പുറം പുളിക്കൽ ദേവസ്വം പറമ്പിൽ സ്വദേശികളായ ഗൗരി ( 48 ) സിനു (18) മുത്താച്ചി ( 68) വളാഞ്ചേരിയിൽ താമസിക്കുന്ന രഞ്ജിത് (25) തുടങ്ങിയവർക്കാണ് പരിക്ക് . തിരൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന പൊന്നു ബസും ഫറോക്കിൽ നിന്നും മലപ്പുറം കൊളക്കുത്തിലേക്ക് പോവുകയായിരുന്ന ബിസ്മില്ല മിനി ബസും തമ്മിലാണ് കൂട്ടിയിടിച്ചത് . ഇരു ബസുസുകളും അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലുംകോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.