charithra
ക്ഷേത്രപ്രവേശന വിളംബരം 82-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ നടക്കുന്ന ചരിത്ര ചിത്രപ്രദർശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കാണുന്നു

കൽപ്പറ്റ: പോയകാലത്തെ സാമൂഹിക തിന്മകൾക്കെതിരായ പ്രക്ഷോഭങ്ങളെ ഓർമ്മപ്പെടുത്തി കൽപ്പറ്റയിൽ ചരിത്ര ചിത്രപ്രദർശനം തുടങ്ങി. ക്ഷേത്രപ്രവേശന വിളംബരം 82-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പുതിയ ബസ്സ്റ്റാന്റിലാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പുരാവസ്തു, പുരാരേഖ സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ജാതി ശ്രേണികൾ, അസമത്വം, ക്ഷേത്രങ്ങളിലെ പ്രവേശന വിലക്ക് തുടങ്ങിയ അനാചാരങ്ങൾക്കെതിരായ പോരാട്ടങ്ങളും ചരിത്രപരമായ ഉത്തരവുകളുടെ പകർപ്പുകളുമാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബ്രഹ്മാനന്ദ ശിവയോഗി, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു, വക്കം മൗലവി, അയ്യങ്കാളി, മന്നത്ത് പത്മനാഭൻ, പൊയ്കയിൽ യോഹന്നാൻ, വാഗ്ഭടാനന്ദൻ, പണ്ഡിറ്റ് കറുപ്പൻ, സഹോദരൻ അയ്യപ്പൻ, വി ടി ഭട്ടതിരിപ്പാട്, ആനന്ദതീർത്ഥൻ തുടങ്ങിയ നവോത്ഥാന നായകരെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്.

സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രദർശനം ഇന്ന് സമാപിക്കും.