കോഴിക്കോട്: ഭിന്നശേഷിക്കാർക്കായുള്ള പുതിയ ബഡ്സ്, ബി.ആർ.സി. കേന്ദ്രങ്ങളുടെ നിർമാണം പാതി വഴിയിൽ.അടിസ്ഥാന സൗകര്യങ്ങളോ അദ്ധ്യാപകരോ ആയമാരോ ഇല്ലാതെ നിലവിലുള്ളസ്കൂളുകൾ. ഈ വർഷം അവസാനിക്കുമ്പോൾ 148 ബഡ്സ് സ്കൂളും 52 ബി.ആർ.സി. കേന്ദ്രങ്ങളും ആരംഭിക്കാനായിരുന്നു സർക്കാർ പദ്ധതി. എന്നാൽ 15 ബഡ്സ് സ്കൂളുകളും എട്ട് ബി.ആർ.സി കേന്ദ്രങ്ങളും മാത്രമാണ് നിർമ്മിച്ചത്. സർക്കാറിൽ നിന്നും ഫണ്ട് ലഭിക്കാത്തതാണ് പദ്ധതി വൈകാൻ കാരണം. കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
കോഴിക്കോട് ചേളന്നൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൽ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് യൂറോപ്യൻ ടോയ്ലറ്റ് നിർമിച്ചിട്ടില്ല.കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണ് . ഡിസംബർ 31 ആകുമ്പോഴേക്കും പദ്ധതി പൂർത്തീയാക്കുമെന്ന് .കുടുംബശ്രീ ജില്ലാ കോർഡിനേറ്റർപി.സി. കവിത പറഞ്ഞു. സർക്കാറിൽ നിന്നും ഫണ്ട് ലഭിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഓരോ പഞ്ചായത്തുകൾക്കും 12.5 ലക്ഷം രൂപ വീതംനൽകിയിട്ടുണ്ട്.
ബഡ്സ് സ്കൂളുകൾ നിർമാണം വേഗത്തിലാകണം. ഒറ്റപ്പെട്ട സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിന് പകരം സാധാരണ കുട്ടികളോട് ഇടപഴകാൻ അവസരമുണ്ടാകുന്ന രീതിയിൽ സാധാരണ സ്കൂളിനോട് ചേർന്ന്
ബഡ്സ് സ്കൂളുകൾനിർമിക്കണം
പി.ഡി. ഫ്രാൻസിസ്
സംസ്ഥാന ജനറൽ സെക്രട്ടറി
പരിവാർ (ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷകർത്താക്കളുടെ കൂട്ടായ്മ)