കുറ്റ്യാടി: അന്തർ സംസ്ഥാന പാതയായ കുറ്റ്യാടി, തൊട്ടിൽ പാലം ,വയനാട് ചുരം റോഡിലേക്കുള്ള വളവിൽ അപകട സാദ്ധ്യതയേറെ. ഈ വളവ് കുറുകെ നടന്ന് അപ്പുറത്തേയ് പോകാൻ യാത്രക്കാർക്ക് ഏറെ പ്രയാസമാണ് ചെറുതും വലുതുമായആയിരക്കണക്കിന് വാഹനങ്ങളും, കാൽനടയാത്രക്കാരുമാണ് ദിവസേന കുറ്റ്യാടി ടൗണിലൂടെ കടന്ന് പോകുന്നത്. നിരവധി വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ കുറ്റ്യാടിയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുണ്ട്, നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിലെ കടേക്ക ചാൽ മുതൽ കുറ്റ്യാടി അങ്ങാടി വരെയുള്ള റോഡ് പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. അപകടങ്ങൾ പതിവായി.
. മലയോര പ്രദേശമായ മരുതോങ്കര ഭാഗത്തേയ്ക്കുക്കുള്ള റോഡിന്റെ സ്ഥിതിയും ദയനീയമാണ്, ഈറോഡിന്റെ ഇടത് വശത്തെ പാതയോരത്ത് കൂടി കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെളളം പാഴായി ഒഴുകുകയാണ്. തൊട്ടിൽ പാലം റോഡിലെ പെട്രോൾ പമ്പ് പരിസരം മഴക്കാലത്ത് ജലാശയമായി . കുറ്റ്യാടി പരിസരത്തെ ഉയർന്നഭാഗങ്ങളിൽ നിന്നും ഒഴുകി എത്തുന്ന മഴവെള്ളം ഓവ് ചാലുകളിൽ എത്താതെ റോഡിൽ കെട്ടിക്കിടക്കുകയാണ്.
ബൈപാസ് പദ്ധതിഎങ്ങുമെത്തിയില്ല
കുറ്റ്യാടി അങ്ങാടി പരിസരത്ത് വാഹനസ്തംഭനം
, ഫുട്പാത്ത് നവീകരണവും പതുക്കെ
മഴവെള്ളം റോഡിൽ തന്നെ