കൽപ്പറ്റ: രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ നരേഷ് പ്രഥാനെ (28) ആണ് എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്പക്ടർ എം റജിലാലും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ കൽപ്പറ്റയിലെ ബാറിന്റെ പരിസരത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ പി.കെ പ്രഭാകരൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുജീബ്, പ്രകാശൻ, അനിൽ, ഡ്രൈവർ ചാക്കോ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.