കോഴിക്കോട്: ഫയർഫോഴ്സിൽ വനിതകൾക്കായി പ്രത്യേക വിഭാഗം രൂപീകരിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ .പറഞ്ഞു 100 വനിതകളെ ഉടൻ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഫയർഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.എഫ്.ഒ.എ) ഉത്തരമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംഗബലം വർദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണ്. എന്നാൽഇതിന് സാങ്കേതികമായ ചില ബുദ്ധിമുട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ദുരന്തമുഖത്ത് ഇടപെടാൻ തയാറായുള്ളവരെശാസ്ത്രീയ പരിശീലനം നൽകി ഉപയോഗിക്കും വിധത്തിൽ പ്രാപ്തരാക്കണം. കെ.എഫ്.ഒ.എ മേഖലാ പ്രസിഡന്റ് പി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഫയർഫോഴ്സ് ടെക്നിക്കൽ ഡയറക്ടർ ആർ . പ്രസാദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് റീജയണൽ ഫയർ ഓഫീസർ അരുൺ അൽഫോൺസ്, പാലക്കാട് റീജയണൽ ഫയർ ഓഫീസർ വി.സിദ്ദകുമാർ , കണ്ണൂർ റീജിണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത്കുമാർ , കെ.പി.ബാബുരാജ്, കെ.ഹരികുമാർ , കെ.വി. ലക്ഷ്മണൻ , പി.എസ്.സാബുലാൽ, കെ.വി. മനോഹരൻ , കെ.പി. ജയപ്രകാശൻ എന്നിവർ പ്രസംഗിച്ചു.