led-rs-club
പ്ലസ് വൺ വിദ്യാർത്ഥികൾക്കായിവടകര സൗഹൃദ ക്ലബ്ബ് സ്റ്റുഡന്റ്സ് ലീഡേഴ്‌സ് ക്യാമ്പിൽ വടകര ഡി.വൈ.എസ്.പി എ.പി.ചന്ദ്രൻ ക്ലാസ്സെടുക്കുന്നു.

വടകര:വടകര വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ തിരഞ്ഞെടുക്കപെട്ട പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സൗഹൃദ ക്ലബ്ബ് സ്റ്റുഡന്റ്സ് ലീഡേഴ്‌സ് ത്രിദിന ക്യാമ്പിന് ഇരിങ്ങൽ സർഗ്ഗാലയയിൽ തുടക്കമായി.പ്രശസ്ത നർത്തകി റിയാ രമേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ്ബ് ജില്ലാ കൺവീനർ ബീന പൂവ്വത്തിൽ അധ്യക്ഷത വഹിച്ചു.വടകര ഡി.വൈ.എസ്.പി.എ.പി. ചന്ദ്രൻ,കെ.നിഷ,ഡി.ദീപ,ആർ.കെ.അമ്പിളി,പി.ധന്യ,റഷീദ് ആയഞ്ചേരി,കെ.മുഹമ്മദ് ഷെരീഫ്,വി.സുബ്രമണ്യൻ, അഡ്വ:പി.പി.പ്രനിൽ എന്നിവർ ക്ലാസ്സെടുത്തു.ക്യാമ്പ് ഇന്ന്)സമാപിക്കും.