tp-r
tpr

കോഴിക്കോട്: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്ഷേത്ര പ്രവേശന വിളംബരം 82-ാമത് വാർഷികാഘോഷ പരിപാടികൾക്ക് ഇന്ന് സമാപനമാകും. സമാപന സമ്മേളനം വൈകിട്ട് 5 ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. രാഘവൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് നവോത്ഥാനവും പാർശ്വവത്കൃത സമൂഹവും എന്ന വിഷയത്തിൽ സണ്ണി കപ്പിക്കാട്, നവോത്ഥാനം കേരളീയത എന്ന വിഷയത്തിൽ ഡോ. പ്രഭാകരൻ പഴശ്ശി എന്നിവർ പ്രഭാഷണം നടത്തും.