nama
മൂലങ്കാവിൽ നടത്തിയ വിശ്വാസി സംഗമം ആർട്ട് ഓഫ് ലിവിംഗ് സീനിയർ ടീച്ചർ ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു

മൂലങ്കാവ്: വിവിധ ക്ഷേത്ര കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മൂലങ്കാവിൽ നാമജപയാത്ര നടത്തി. ഗുളികൻകാവിൽ നിന്ന് പുറപ്പെട്ട നാമജപയാത്രയിൽ നൂറുകണക്കിന് അയ്യപ്പ ഭക്തർ പങ്കെടുത്തു. വിശ്വാസി സംഗമം ആർട്ട് ഓഫ് ലിവിംഗ് സീനിയർ ടീച്ചർ ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ മസ്ദൂർ സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സി.ആർ.ഷാജി, അഡ്വ. ബാബുരാജ്, ബിജു തുടങ്ങിയവർ സംസാരിച്ചു. പി.കെ.ബാലൻ നന്ദി പറഞ്ഞു.