സുൽത്താൻബത്തേരി: നായ്ക്കട്ടിയിൽ പുതുക്കിപ്പണിഞ്ഞ ജുമാമസ്ജിദ് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നാളെ വൈകുന്നേരം 3 30 ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണ പരിപാടിയിൽ പ്രമുഖ മതപ്രഭാഷകരായ നൗഷാദ് ബാഖവി ചിറയിൻകീഴ്, സിംസാറുൽ ഹഖ് ഹുദവി, അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ, ഇബ്രാഹിം ഖലീൽ ഹുദവി കാസർകോട് എന്നിവർ സംബന്ധിക്കും.