congress
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കൽപ്പറ്റയിൽ നടത്തിയ നവോത്ഥാന സംഗമം ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: ഇന്ത്യയുടെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ സതി നിരോധനത്തിന്‌ശേഷം ഏറ്റവും ശക്തമായ തീരുമാനമായ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. വൈക്കത്ത് ഗാന്ധിജി വരെ പങ്കെടുത്ത സമരവും ഗുരുവായൂരിൽ കേരള ഗാന്ധി കെ.കേളപ്പൻ നേതൃത്വം കൊടുത്ത സമരങ്ങളും ഈ തീരുമാനമെടുക്കാൻ കാരണമായി. രാജ്യത്തിലെ മുഴുവൻ ദളിത് സമൂഹത്തിന്‌വേണ്ടി മുന്നിൽ നിന്ന് നയിച്ചത്‌ കോൺഗ്രസ്സാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് എം.എജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി അപ്പച്ചൻ, പി.പി ആലി, കെ.വി പോക്കർഹാജി, ഒ.വി അപ്പച്ചൻ,പി.കെ അബ്ദുറഹിമാൻ, എടക്കൽ മോഹനൻ, കെ.ഇ വിനയൻ, പി.കെ അനിൽകുമാർ, പി.ശോഭനകുമാരി, ജി. വിജയമ്മ, നജീബ് കരണി,പോൾസൺ കൂവയ്ക്കൽ, ഉഷാ തമ്പി, ടി. ഉഷാകുമാരി എന്നിവർ സംസാരിച്ചു. കെ.വി ശശി സ്വാഗതവും അനന്തൻ അമ്പലക്കുന്ന് നന്ദിയും പറഞ്ഞു.