vargees
പ്രസിഡന്റ് എൻ.കെ. വർഗീസ്

മാനന്തവാടി: മാനന്തവാടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പാനലിന് ജയം. വർഷങ്ങളായി യു.ഡി.എഫ് തന്നെയാണ് ഇവിടെ ഭരണസമിതിയിൽ.
13 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 14 അംഗ ഭരണസമിതിയിൽ ഡെപ്പോസിറ്റ് സ്‌കീമിൽ യു.ഡി.എഫിലെ പി.എൻ. ജ്യോതിപ്രസാദിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട മറ്റു ഡയറക്ടർമാർ

എൻ.കെ. വർഗീസ്, പി.എം. ബെന്നി, പി. മുകുന്ദൻ കെ.എൽ. മത്തായി, ബേബി ഇളയിടം, തങ്കമ്മ യേശുദാസ്, സി.കെ. രത്നവല്ലി , പി. ഷംസുദ്ദീൻ, കടവത്ത് ഷറഫുദ്ദീൻ, സി.എച്ച്. സുഹൈർ, പി. ഗിരിജ, ലീല കാപ്പുമൊട്ടമ്മൽ, കെ.ജി. ഷിബു. എൻ.കെ. വർഗീസിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു.
യു .ഡി.എഫ് സ്ഥാനാത്ഥികൾക്കെല്ലാം 2100 ലേറെ വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാത്ഥികൾക്ക് 176 വോട്ടിൽ താഴെയാണ് ലഭിച്ചത്
വിജയിച്ച സ്ഥാനാർത്ഥികളുമായി യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.