sanka
ശങ്കരൻ ബേക്കറി

കോഴിക്കോട്: കോഴിക്കോടൻ ഹൽവയെ ദേശീയ പ്രശസ്തിയിലേക്ക് ഉയർത്തിയ ശങ്കരൻ ബേക്കറി നൂറാം വർഷത്തിലേക്ക്. രുചി കൊണ്ടും പാരമ്പര്യം കൊണ്ടും ഏതു നാട്ടിൽ നിന്നും ആരെത്തിയാലും ഹൽവയ്ക്കു കോഴിക്കോട് ആദ്യമന്വേഷിക്കുന്ന പേര് ഈ കടയുടേതാണ്. . കടപ്പുമണ്ണിൽ ചന്ദുക്കുട്ടി എന്ന മനുഷ്യന്റെ രുചി കൂട്ടിലാണ് ഇതിന്റെ അടിസ്ഥാനം . അദ്ദേഹം നടത്തിയിരുന്ന ഈ കട ഇപ്പോൾ നടത്തുന്നത് മകൻ കെ.ദിനേഷ് ബാബുവാണ്. ആദ്യം കറുപ്പ്, വെളുപ്പ്, ഓറഞ്ച്, പച്ച എന്ന നിറങ്ങളിലുള്ള ഹൽവകൾ മാത്രമേ വിപണിയിൽ ഉണ്ടായിരുന്നുള്ളു. പതിനഞ്ചു വർഷമായി പുതുമയാർന്ന വ്യത്യസ്ത ഹൽവകൾ വിപണിയിൽ ഉണ്ട്. പുതിയ തരം ഹൽവകളിലേറിയ പങ്കും തയ്യാറാക്കിയത് ഈ ബേക്കറിയാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്താതെ പഴയ പാരമ്പര്യ രീതിയിൽ തന്നെയാണ് ഇവിടെ ഹൽവകൾ തയ്യാറാക്കുന്നത്.. കിലോയ്ക്കു 100 മുതൽ 400 രൂപ വരെയാണ് വില.

പുതിയ തലമുറയെ പഴയ പാരമ്പര്യത്തിലും, ഭക്ഷണസാധങ്ങളിലും ഉള്ള താല്പര്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ കട പ്രവർത്തിക്കുന്നതെന്ന് കെ. ദിനേഷ് ബാബു പറഞ്ഞു. ഈ കട അന്വേഷിച്ചു വരുന്നവരും, കച്ചവടത്തിലൂടെ കിട്ടിയ സൗഹൃദങ്ങളും ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നങ്ങർ:

ഏതൊരു ചെറുകിട വ്യവസായ സ്ഥാപനം പോലെ ഇവിടെയും പല പ്രശ്നങ്ങൾ ഉണ്ട്. നോട്ട് നിരോധനം ഉണ്ടാക്കിയ പ്രശ്നങ്ങളാണ് ഇതിൽ പ്രധാനം. അതു മൂലം കച്ചവടം കുറയുകയും, ആളുകൾ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കുന്ന അളവ് കുത്തനെ കുറയ്ക്കുകയും ചെയ്തു. നോട്ട് നിരോധനത്തിന്റെ രണ്ട് വർഷം കഴിഞ്ഞിട്ടും അതിന്റെ പ്രതിസന്ധികളെ പൂർണ്ണമായി തരണം ചെയ്യാൻ സാധിച്ചിട്ടില്ല. മറ്റൊരു പ്രശ്നം എസ്.എം സ്ട്രീറ്റിലൂടെയുള്ള വാഹനത്തിന്റെ നിയന്ത്രണമാണ്. ഇതുമൂലം സ്ട്രീറ്റിലേക്കു വരുന്ന ആൾക്കാരുടെ എണ്ണം കുറഞ്ഞു. ഏത് സ്ഥലത്തേക്കു പോകാനും വാഹനം ആശ്രയിക്കുന്ന ജനങ്ങൾ ഈ ബുദ്ധിമുട്ടുമൂലം ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നഗരത്തിലുള്ള മറ്റു കടകളിലേക്കും മാളുകളിലേക്കും പോകുവാൻ തുടങ്ങി. കൂടുതൽ അളവിൽ വിറ്റു പോയിക്കൊണ്ടിരുന്ന ഹൽവകളൊക്കെയും ഇപ്പോൾ ചെറിയ തോതിലാണ് വിറ്റു പോകുന്നത്. വെള്ളപ്പൊക്കവും, കോഴിക്കോടിനെ ഭീതിയിലാക്കിയ നിപ്പ പനിയും, വാങ്ങാൻ വരുന്ന ആൾക്കാരുടെ എണ്ണത്തിൽ കുറവു വരുത്തി.

മലയാളിയുടേയും ഹൽവ പ്രിയത്തെ കവർന്നെടുക്കാൻ പുതിയ രൂചിക്കൂട്ടുകളുമായി പ്രതിസന്ധികളെ അതിജീവിക്കുകയാണുള്ള തയ്യാറെടുപ്പിലാണ് ശങ്കരൻ ബേക്കറി

40 തരത്തിലുള്ള ഹൽവകൾ'

ഫ്ളാകസിഡ്' പുതിയ തരം ഹൽവ

പുതിയ രൂചിക്കൂട്ടുകളുമായിഉടനെ