കോഴിക്കോട്:ഭക്തിയെ പൂര്‍ണ അര്‍ത്ഥത്തില്‍ മനസിലാക്കാത്തവരാണ് കേരളത്തില്‍ വിമോചന സമരകാലത്തെ അന്തരീക്ഷം ഉണ്ടാക്കുന്നതെന്ന് പ്രഭാഷകന്‍ ഡോ പ്രഭാകരന്‍ പഴശ്ശി പറഞ്ഞു.ടൗണ്‍ ഹാളില്‍ ക്ഷേത്ര പ്രവേശന വിളംബരം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവോത്ഥാനം കേരളീയത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

. ബുദ്ധമതം ക്ഷയിച്ചതോടെ വീണ്ടും ശക്തിയാര്‍ജ്ജിച്ച ജാതി ചിന്തകള്‍ക്കെതിരെ ശ്രീനാരായണ ഗുരുവിനെ പോലെ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ ശബ്ദമുയര്‍ത്തി.

സിനിമയിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും ജാതി മത അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചവരുടെ നാടാണ് നമ്മുടേത്. സുവര്‍ണാവസരം ഉപയോഗിച്ച് ആളുകളെ സംഘടിപ്പിച്ച് രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്നവര്‍ നുണ വിപ്ലവത്തിലൂടെ ഒരു പ്രതിവിപ്ലവം തീര്‍ത്ത് അധികാരം പിടിച്ചെടുക്കാന്‍ മാത്രമാണ് ലക്ഷ്യമിടുന്നത്. -പ്രഭാകരന്‍ പഴശ്ശി പറഞ്ഞു.