പേരാമ്പ്ര : പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി നഴ്‌സറി നിര്‍മ്മാണത്തിന്റെ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി. ഗിരീഷ് കുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കെവികെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.എസ്. മനോജ്, അമിദ സപര്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രായോഗിക പരിശീലനത്തില്‍ നടീല്‍ വസ്തുക്കളുടെ വിവിധ ഉല്പാദന രീതികള്‍, നഴ്‌സറികളിലെ രോഗ കീട നിയന്ത്രണം, നഴ്‌സറി റിക്കാര്‍ഡ് സൂക്ഷിപ്പ്, നഴ്‌സറി ഉപകരണങ്ങളുടെ ഉപയോഗം, പച്ചക്കറി തൈകളിലെ ഗ്രാഫ്ടിംഗ് തുടങ്ങിയവയില്‍ പരിശീലനം നല്‍കി. പുരുഷന്‍ കടലുണ്ടി എംഎല്‍എ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.