കോഴിക്കോട്: എൻ.ഡി.എയുടെ നേതൃത്വത്തിൽ നടത്തുന്ന രഥയാത്രയോട് അനുബന്ധിച്ച് ബി.ഡി.ജെ.എസ് കോതിപാലത്തും ബീച്ച് പരിസരത്തും സ്ഥാപിച്ച കൊടിതോരണങ്ങൾ അജ്ഞാതർ നശിപ്പിച്ചു. ദളിത് പിന്നോക്ക ജന വിഭാഗങ്ങളുടെയും ഹിന്ദുക്കളുടെയും ആചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ബി.ഡി.ജെ.എസ് നടത്തികൊണ്ടിരിക്കുന്ന പോരാട്ടത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ അണിചേരുന്നതിൽ ക്ഷുഭിതരായവരാണ് ഇരുട്ടിന്റെ മറവിൽ കൊടിതോരണങ്ങൾ നശിപ്പിച്ചതെന്നും ഇതുകൊണ്ട് കേരളത്തിലെ രഥയാത്രക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും പ്രതിഷേധ യോഗത്തിൽ ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.സി അശോകൻ പറഞ്ഞു.