വടകര: മത്സ്യബന്ധന തൊഴിലാളികൾക്കു ദിശയറിയാൻ സാൻ ഡ് ബാങ്ക്സിൽ നഗരസഭ സ്ഥാപിച്ച സിഗ്നൽ ലൈറ്റ് നന്നാക്കുന്നതിനും മറ്റും നഗരസഭ അഞ്ചു ലക്ഷം രൂപ വകയിരുത്തി. പതിനാറു മീറ്റർ ഉയരമുള്ള ഒപ്റ്റേഗണൽ തൂണിൽ ആറു ഹാലൊജൻ വിളക്കുകളുണ്ട്. ഒരു വർഷക്കാലമായി കേടായ വിളക്കു നന്നാക്കുന്നതിനു വാർഡ് കൗൺസിലർ പി സഫിയശ്രമിക്കുകയാണ് . സിഗ്നൽ ലൈറ്റ് നന്നാക്കുന്നതിന് മുനിസിപ്പൽ എൻജിനീയറിംഗ് വിഭാഗം 1.75ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിയാണ് നടത്തുന്നത്. നേരത്തെ സ്ഥാപിച്ച രണ്ടായിരം വാട്‍സിലുള്ള സിഗ്നൽ ലൈറ്റ് സ്വിറ്റ്സർലന്റിൽ നിർമ്മിച്ചതായിരുന്നു. പഞ്ചാബിലെ ബജാജ് കമ്പനിയിൽ നിന്നാണ് പുതിയ ലൈറ്റ് കൊണ്ട് വന്നത് .വർഷകാലത്തും മറ്റും മങ്ങിയ കാലാവസ്ഥയിലും മുപ്പത് ഫാദം അകലെ വരെ വെളിച്ചം കണ്ടിരുന്ന സിഗ്നൽ ലൈറ്റ് നന്നാക്കുന്നതോടെ മത്സ്യതൊഴിലാളികൾക്ക് വലിയ ആശ്വാസമാകുമെന്ന് വാർഡ് കൗൺസിലർ പി സഫിയ പറഞ്ഞു.