കോഴിക്കോട്: ശബരിമല വിഷയത്തിൽ ആരുപറയുന്നതും മുഖവിലക്കെടുക്കാതെ ധിക്കാരത്തോടെ പോകുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കിയെന്നതിനുള്ള ആദ്യതെളിവാണ് സർവ്വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനമെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. . കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയുടെ ജില്ലയിലെ സമാപന സമ്മേളനം മുതലക്കുളം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. ശാന്തമായ ശബരിമലയെ കലാപകലുഷിതയാക്കിയതെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. കോടതിവിധിയെ മറികടക്കാൻ ഓർഡിനൻസ് പുറത്തിറക്കാൻബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ പി.എസ് ശ്രീധരൻപിള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലേക്കാണ് രഥയാത്രയുമായി പോകേണ്ടതെന്നും എം.പി പറഞ്ഞു.