കോഴിക്കോട്: ശബരിമല വിഷയത്തിൽ ബി.ജെ.പിയ്ക്ക് മുതലെടുക്കാനുള്ള അവസരം ഒരുക്കിയത് സംസ്ഥാനസർക്കാറാണെന്ന് കെ.എൻ.എ. ഖാദർ എം.എൽ.എ പറഞ്ഞു. മൊതല് വെറുതെ കിടന്നാൽ അരും മുതലെടുപ്പ് നടത്തും. അതാണ് ശബരിമലയിൽ വത്സൻതില്ലങ്കേരിയുടെ നേതൃത്വത്തിൽ നടന്നത്.

എല്ലാവിശ്വാസ സംഹിതകളേയും നിരാകരിച്ച ചരിത്രമാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്കുള്ളത്. ഒരുമതത്തിന്റേയും ആരാധനാലയങ്ങളെ മര്യാദക്ക് നടത്താൻ കമ്യൂണിസ്റ്റ് ഭരണത്തിലുള്ള രാജ്യങ്ങളിൽ സമ്മതിച്ചിട്ടില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാചാലരാകുന്ന സി.പി.എമ്മുകാർ, സ്ത്രീകൾക്കെതിരായ അതിക്രമകേസുകളിലെടുത്ത സമീപനം എന്താണെന്ന്എല്ലാവർക്കുംഅറിയാം