കോഴിക്കോട്: കൊതുകുമായി യുദ്ധത്തിന് ആരോഗ്യവകുപ്പും കോഴിക്കോട് കോർപ്പറേഷനും കൈകോർക്കുന്നു - വെക്ടർ ചലഞ്ച്. കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനി, മലേറിയ, ഫിലാറിയാസിസ്, ജാപ്പനീസ് എന്സഫലിറ്റീസ് എന്നീ രോഗങ്ങൾ ക്കെതിരെയുള്ള ജനകീയ പ്രതിരോധമാണ് ഒരുങ്ങുന്നത് . കൊതുകുകൾ ഉൾപ്പടെയുള്ള പ്രാണികൾ പരത്തുന്ന രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ എല്ലാ വീടുകളിലും 'ഡ്രൈ ഡേ'യാണ് വെക്ടർ ചലഞ്ചിന്റെ പ്രധാന ലക്ഷ്യം. മുൻകരുതലും പ്രതിരോധവും ദിനചര്യ ആക്കിമാറ്റുക, ആ ശീലം മറ്റുള്ളവരിലേക്ക് പകരുക. ഇവപാലിച്ചാൽക് കൊതുകിന്റെ ശല്ല്യം ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും. ഇലക്ട്രിക് ബാറ്റുകളും, കൊതുക് വലകളും, കൊതുക് തിരികൾക്കും പുറമെ ഗപ്പി വളർത്തൽ പോലുള്ള പ്രവർത്തനങ്ങളുംശക്തിപ്പെടുത്തുകയാണ് ..കെട്ടികിടക്കുന്ന വെള്ളത്തിലും മറ്റുമുള്ള കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഗപ്പി വളർത്തൽ. സ്കൂൾ വിദ്യാർത്ഥികൾ വഴിയും കുടുംബശ്രീ പ്രവർത്തകർ വഴിയുമാണ് ബോധവത്കരണം. റസിഡൻഷ്യൽ മേഖലകളിലും, പൊതുയിടങ്ങളിലും കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവരുടെ സമഗ്രമായ പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുക, അതിനുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതും വെക്ടർ ചലഞ്ചിന്റെ ഭാഗമാണ്.