കോഴിക്കോട്: എവിടെ നിർത്തണം , എവിടെ നിന്ന് ആളുകളെ കയറ്റണമെന്നറിയാതെ നഗരത്തിലെ ഓട്ടോറിക്ഷകൾ. പാർക്കിംഗ് സ്ലോട്ടുകളുടെ കുറവാണ്പ്രശ്നം.ആളുകളെ ഓട്ടോയിലേക്ക് കയറ്റാനും ഇറക്കാനും നോൺ പാർക്കിംഗ് മേഖലകളിൽ നിർത്തേണ്ടതായി വരും.തുടർന്ന് ട്രാഫിക് പൊലീസ് പിഴ ഇടാക്കുകയും ചെയ്യും.മിഠായി തെരുവിന്റെ തുടക്കത്തിലെ പാർക്കിംഗ് സ്ലോട്ടിൽ അഞ്ച് ഒാട്ടോകൾ ഇടാനുള്ള സ്ഥലം മാത്രെമ ഉള്ളു, റോഡിൽ തിരക്കുള്ളപ്പോൾ ഈ സ്ലോട്ടിൽ പോലും വാഹനം നിർത്താൻ പൊലീസ് സമ്മതിക്കാറില്ല. ചില ഡ്രൈവർമാർ ലൈനിൽ കിടക്കാതെ ഓട്ടം പിടിക്കുന്നതും ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് റെയിൽവെ സ്റ്റേഷന്റെ നാലാമത്തെ പ്ലാറ്റ്ഫോമിൽ. പ്രീപെയ്ഡ് കൗണ്ടർ സ്ഥാപിക്കാത്തതാണ് പ്രശ്നം . സ്ത്രീഡ്രൈവർമാർ ഏറെയുള്ളഈ മേഖലയിൽ പല പ്രാവശ്യം തൊഴിലാളികളും സംഘടനകളും ശൗചാലയങ്ങൾ ആവശ്യപ്പെട്ടു കോർപറേഷനു അപേക്ഷകൾ നല്കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പെട്രോൾ വില വർദ്ധനവും ഇൻഷുറൻസ് പ്രീമിയത്തിന്റെ വർദ്ധനവും ഒാട്ടോ ഡ്രൈവർമാരെ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുകയാണ്. 2014 ൽ ചാർജ്ജ് വർദ്ധിപ്പിക്കുമ്പോൾ പെട്രോളിന്റെ വില 65 രൂപയായിരുന്നു.ഇപ്പോൾ 80 രൂപയിലധികമാണ്. ആ സമയത്ത് 2500 രൂപയായിരുന്ന ഇൻഷുറൻസ് പ്രീമിയം, ഇപ്പോൾ 10000ആയെന്ന് ഒട്ടോ ഡ്രൈവറായ എ.കെ സജീവ് കുമാർ പറഞ്ഞു.വാഹനത്തിന്റെ അറ്റകുറ്റ പണിയിലെ ചെലവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.സ്പെയർ പാർട്ട്സുകളുടെ വിലയിൽ വൻ വർദ്ധനവ്. വാടകയ്ക്ക് ഓട്ടോകൾ എടുത്തു ഓട്ടോ ഓടിക്കുന്ന ഡ്രൈവർമാരുടെ സ്ഥിതിയാണ് ഏറെ കഷ്ടം. ഉടമസ്ഥർക്ക് വാടക കൊടുത്തതിനു ശേഷം തുച്ഛമായ വരുമാനം മാത്രമെ ലഭിക്കുന്നുള്ളു. ഇത് പല ഒാട്ടോ തൊഴിലാളികളും ഈ തൊഴിൽ നിന്നും പിന്മാറക്കൊണ്ടിരിക്കുകയാണെന്ന് സജീവ് കുമാർ പറഞ്ഞു.
പെർമിറ്റുകളുള്ള ഓട്ടോകൾ 4500
ഓട്ടോക്കാർക്ക് ശൗചാലയങ്ങൾ ഇല്ല
റെയിൽവേ സ്റ്റേഷൻ നാലാംപ്ളാറ്റ് ഫോമിൽ പ്രിപെയ്ഡ് കൗണ്ടറില്ല