പേരാമ്പ്ര: കുറ്റ്യാടി -കോഴിക്കോട് സംസ്ഥാന പാതയിൽ കെ എസ്ആർടിസി സർവ്വീസ് മുടങ്ങുന്നു.യാത്രക്കാർ പെരുവഴിയിൽ.പല ദിവസങ്ങളിലും വൈകീട്ട് കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലെത്തുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള യാത്രക്കാർ സമയത്തിന് ബസ് കിട്ടാതെ ബുദ്ധിമുട്ടുന്നു .കോഴിക്കോടും പരിസരത്തുള്ളവിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് പല ദിവസങ്ങളിലുംവൈകീട്ട് നാലു മണി മുതൽ ആറുവരെ ആവശ്യത്തിന് വാഹനം കിട്ടാതെ ഉഴലുന്നത് .ഉള്ളേരി, പേരാമ്പ്ര, കടിയങ്ങാട് മേഖലയിലിറങ്ങിഉൾപ്രദേശങ്ങളിലെത്തേണ്ട യാത്രക്കാർക്ക് ഈ സമയങ്ങളിലെ കെഎസ്ആർടിസി വലിയ ഉപകാരമായിരുന്നു. മിക്കവരും സ്ഥിരം യാത്രക്കാരുമാണ്. എന്നാൽ കഴിഞ്ഞ കുറെ ദിവങ്ങളായി കെ എസ് ആർ ടി സിയെ ആശ്രയിച്ചെത്തുന്നവർ നിരാശപ്പെടുകയാണ്. സർവീസ് കാര്യക്ഷമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നു് ആവശ്യമുയർന്നു .