സർവകലാശാലാ റഷ്യൻ ആൻഡ് കമ്പാരറ്റീവ് ലിറ്ററേച്ചർ പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 16 വരെ വിവർത്തന അനുകൽപന പാഠശാല നടത്തുന്നു. ഉദ്ഘാടനം വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ നിർവഹിക്കും. വിവർത്തനവും ഭാഷാദർശനവും എന്ന വിഷയത്തിൽ ഡോ.കെ.എം.അനിലും, വിവർത്തനത്തിൽ നിന്നും അനുകൽപനത്തിലേക്ക് എന്ന വിഷയത്തിൽ ഡോ.കെ.എം.ഷരീഫും പ്രഭാഷണം നടത്തും. എസ്.എ.ഖുദ്സി, പി.കെ.ചന്ദ്രൻ, ഡോ.ശരത് മണ്ണൂർ എന്നിവർ പങ്കെടുക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ ഫിനാൻഷ്യൽ ഇക്കണോമിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.
എൽ എൽ.ബി (2008 സ്കീം, ത്രിവത്സരം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
ബി.ഐ.ഡി (2015 പ്രവേശനം) അഞ്ച്, ആറ് സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 21 വരെയും 160 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 27നകം രജിസ്റ്റർ ചെയ്യണം. പ്രിന്റൗട്ട്, ചെലാൻ സഹിതം ജെ.സി.ഇ8, എക്സാം ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 673 635 വിലാസത്തിൽ ലഭിക്കണം.