പേരാമ്പ്ര: ശ്രീചിന്മയ കോളജ് പൊളിറ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൈബർ ലോകത്തെ ചതിക്കുഴികളെപറ്റിയും സൈബർ നിയമത്തെ പറ്റിയും ബോധവത്കരണ ക്ലാസ്സ് നടത്തി. പരിപാടിയിൽ രംഗീഷ് കടവത്ത് ക്ലാസെടുത്തു. പി.എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എ. നാരായണൻ, കെ. പി.അമിത്ത്, വി.ജി. ആര്യ എന്നിവർ സംസാരിച്ചു.