പേരാമ്പ്ര : ലോക ബാങ്ക് 2 കോടി രൂപ അനുവദിച്ച് നിർമ്മാണം നടത്തിയ പാറച്ചാലിൽ കരികണ്ടൻ പാറ പ്രദേശത്തെ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്യണമെന്ന ആവശ്യം ശക്തമായി .രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന മേഖലയിൽ ഒരു വർഷം മുമ്പാണ് പദ്ധതി തുടങ്ങിയത് . കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യണമെന്നും ഗുണഭോക്താക്കൾക്ക് കുടിവെള്ളം ലഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് (എം) കരികണ്ടൻ പാറ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി കെ.കെ. നാരായണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വി.കെ. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കേരള കോൺഗ്രസ് (എം)ൽ ചേർന്നവർക്ക് മെമ്പർഷിപ്പ് വിതരണവും നിർവഹിച്ചു. കെ.പി. സതീശൻ, പ്രകാശ് ജോൺ, സേവ്യർ പൂനാട്ട്, നന്ദു നാരായണൻ, ബാബു എടോത്ത്, വിൽസൺ ഒറ്റപ്ലാക്കൻ, കെ.എം. സുധീഷ്, വിനോദൻ, ജോസ് പള്ളത്ത് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: കരികണ്ടൻപാറ കുടിവെള്ള പദ്ധതി