പേരാമ്പ്ര:പേരാമ്പ്ര ഗവ. സി.കെ.ജി കോളേജ് എൻ.എസ്.എസ് വളണ്ടിയർമാരുടെ ഭക്ഷ്യ സുരക്ഷാ പദ്ധതി 'സ്‌നേഹപ്പൊതി 'ആരംഭിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും ഉച്ചഭക്ഷണം നൽകുന്ന പദ്ധതി ആശുപത്രി സൂപ്രണ്ടിന് ഭക്ഷണപ്പൊതി കൈമാറി ഡോ .സുസ്മിത ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് സെക്രട്ടറി ആദർശ്, റിയ ഫാത്തിമ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡിസംബർ ഒന്നുമുതൽ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് സി.കെ.ജി കോളേജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ പദ്ധതി വിപുലപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു. ഫോട്ടോ: ഭക്ഷ്യ സുരക്ഷാ പദ്ധതി ഡോ.സുസ്മിത ഉദ്ഘാടനം ചെയ്യുന്നു .