കുറ്റ്യാടി: സുപ്രിം കോടതി വിധിയുടെ പേര് പറഞ്ഞ് ആചാരവും വിശ്വാസവും തകർത്ത് വിപ്ലവം വളർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ.പറഞ്ഞു .കുറ്റ്യാടി മണ്ഡലം യു.ഡി.എഫ്. കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രിം കേടതി വിധി മറികടക്കാൻ നിയമം കൊണ്ട് വരാൻ സമ്മർദ്ദം ചെലുത്തേണ്ട കേരളത്തിലെ ബി.ജെ.പി.നടത്തുന്ന സമരങ്ങൾ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ളതാ ണെന്നും അദ്ദേഹം പറഞ്ഞു. കേളോത്ത് കുഞ്ഞമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, പുതിയെടുത്ത് കുഞ്ഞബ്ദുള്ള, സി.സി. സൂപ്പി, എസ്.ജെ.സജീവ് കുമാർ, എം.കെ.അബ്ദുറഹ്മാൻ, ബിജി വിനോദ് , ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, ഒ.സി.അബ്ദുൾ കരിം, സി.കെ.കുഞ്ഞബ്ദുള്ള, ടി. സുരേഷ് ബാബു,,വി.പി.മുഹമ്മദ് ജൈസൽ, ടി.എം.അമ്മദ്, , എ.ടി.ഗീത, ടി.കെ.നഫീസ, ആയിഷ ഹമീദ്, കെ.വി.ജമീല തുടങ്ങിയവർ സംസാരിച്ചു
പടം,,,,,
യു.ഡി.എഫ്. കുറ്റിയാടി മണ്ഡലം കൺവൻഷൻ പാറക്കൽ അബ്ദുള്ള എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു