കുറ്റ്യാടി: ജില്ലാ ഭരണകൂടത്തിന്റെ ശുചിത്വ സാക്ഷരത സേവിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി വടകര സഹോദയയിലെ അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്കുള്ള ശില്പശാല പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐഡിയൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഇ ക് ബാൽ അധ്യക്ഷത വഹിച്ചു.
ഓരോ അദ്ധ്യാപകനും തങ്ങളുടെ സ്കൂളുകളിലെ ഓരോ ക്ലാസ്സിൽനിന്നും പരിസ്ഥിതി വിഷയത്തിൽ താല്പര്യമുള്ള ഓരോ വിദ്യാർത്ഥിയെ തെരഞ്ഞെടുത്ത് ശുചിത്വ സാക്ഷരത പരിശീലനം നൽകും..പരിശീലനത്തിനൊടുവിൽ നടക്കുന്ന മൂല്യനിർണയത്തിൽ മികച്ച ഗ്രേഡ് ലഭിക്കുന്ന വിദ്യാർത്ഥികളെ ഹരിത അംബാസിഡർമാരായി പ്രഖ്യാപിക്കും. പാഴ് വസ്തുക്കൾ വലിച്ചെറിയുന്നത് നിരുത്സാഹപ്പെടുത്തുക, ജൈവവസ്തുക്കൾ സ്കൂൾ കോമ്പൗണ്ടിൽ സംസ്കരിക്കുന്നതിന് സ്കൂൾ ഒരുക്കുന്ന സംവിധാനത്തിലേക്ക് മാറ്റുക, അജൈവ വസ്തുക്കൾ തരംതിരിച്ച് വൃത്തിയാക്കി ക്ലാസിൽ സൂക്ഷിച്ച് സ്കൂളിൽ ഒരുക്കുന്ന മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെൻറിലേക്ക് മാറ്റുക എന്നി പ്രവർത്തനങ്ങൾക്ക് ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളെയും സജ്ജരാക്കുക ഇവരുടെ ചുമതലയാണ്. വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ ആവശ്യമായ ഐ.ടി വിഭവങ്ങൾ അദ്ധ്യാപകർക്ക് കൈമാറി.
.കോഴിക്കോട് സഹോദയ യിലെ അൺഎയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കുള്ള ശില്പശാല 25ന് 9മണിക്ക് കുറ്റിക്കാട്ടൂർ ബീ ലൈൻ പബ്ലിക് സ്കൂളിൽ നടക്കും. തുടർന്ന് ജില്ലാതല പ്രഖ്യാപനം നടക്കും.