കോൺടാക്ട് ക്ലാസ്
മൂന്നാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകളിൽ ബി.എ അഫ്‌സൽ-ഉൽ-ഉലമ/ഹിന്ദി/ഫിലോസഫി ക്ലാസുകൾ നവംബര്‍ 17 മുതൽ സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ഹാളിൽ നടക്കും. ബി.എ അറബിക് ക്ലാസുകൾ നേരത്തെ രണ്ടാം സെമസ്റ്റർ ക്ലാസുകൾ നടന്ന സെന്ററുകളായ മലപ്പുറം ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട് ഗവണ്‍മെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മടപ്പള്ളി ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ നിലവിലുള്ള ഷെഡ്യൂള്‍ പ്രകാരം നടക്കും. പഠനസാമഗ്രികളും പ്രസ്തുത കേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണം.
പരീക്ഷാഫലം
2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ വിമൺസ് സ്റ്റഡീസ്, രണ്ട്, നാല് സെമസ്റ്റർ എം.എ ഫിലോസഫി, നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
2018 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ 27 വരെ അപേക്ഷിക്കാം.
2017 നവംബറിൽ നടത്തിയ രണ്ട്, നാല് സെമസ്റ്റർ എൽ.എൽ.ബി (പഞ്ചവത്സരം, 2008 സ്‌കീം) സപ്ലിമെന്ററി, രണ്ട്, നാല് സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി (ഓണേഴ്‌സ്) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ 29 വരെ അപേക്ഷിക്കാം.