കോഴിക്കോട്: ശബരിമല ക്ഷേത്രത്തിൽ യുവതീപ്രവേശം സംബന്ധിച്ച് ജനുവരി 22 വരെ പഴയ സ്ഥിതി തുടരാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്ത് സമാധാനാന്തരീക്ഷം നിലനിറുത്താൻ മാതൃകാപരമായ നിലപാട് മുഖ്യമന്ത്രിയിൽ നിന്നുണ്ടാവണം. ഇന്ന് ചേരുന്ന സർവകക്ഷി യോഗത്തിൽ ബി.ജെ.പി പങ്കെടുക്കും. സർവകക്ഷി യോഗം ബി.ജെ.പി നേരത്തേ ആവശ്യപ്പെട്ടതാണ്. വൈകിവന്ന ബുദ്ധിയാണെങ്കിലും പ്രതീക്ഷയുണ്ട്.