കൊയിലാണ്ടി : നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശിശുദിനത്തോടനുബന്ധിച്ച് ക്ലാസ് സഭ സംഘടിപ്പിച്ചു. നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ക്ലാസ്സ് ലീഡര്‍മാര്‍ക്കായി നടത്തിയ ക്ലാസ്സ് നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ വി.സുന്ദരന്‍, വിദ്യാഭ്യാസ വിദഗ്ദന്‍ ടി.പി.സുകുമാരന്‍, എം.എം.ചന്ദ്രന്‍, കെ.ടി.രമേശന്‍ എന്നിവര്‍ സംസാരിച്ചു