പേരാമ്പ്ര : തൊഴിലുറപ്പ് വേതനം 500 രൂപയാക്കി ഉയര്‍ത്തണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നൊച്ചാട് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ആയടത്തില്‍ നാരായണി അമ്മ നഗറിൽ(വാളൂര്‍ ജിയുപിസ്‌കൂള്‍) അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.കെ. ഗീത ഉദ്ഘാടനം ചെയ്തു. . സംസ്ഥാന കമ്മറ്റി അംഗം എം.കെ. നളിനി, ജില്ലാ കമ്മറ്റി അംഗം ഇ. വത്സല, ശ്രീജ, ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.അബ്ദുള്‍ ശങ്കര്‍ സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ റോഷ്‌നി നന്ദിയും പറഞ്ഞു. . ഭാരവാഹികള്‍ ഈസ്റ്റ് കമ്മറ്റി : ഷീന നടുക്കണ്ടിപാറ പ്രസിഡന്റ്, ശോഭന വൈശാഖ് സെക്രട്ടറി, കെ. സലില ട്രഷറര്‍ , വെസ്റ്റ് കമ്മറ്റി : സുധ ഉണിച്ചിരക്കണ്ടി പ്രസിഡന്റ്, സുബൈദ ചെറുവറ്റ സെക്രട്ടറി, ശോഭ കാക്കാംമാക്കൂല്‍ ട്രഷറര്‍.