പേരാമ്പ്ര : പ്രവര്‍ത്തനം തുടങ്ങാനാകാതെ നോക്കു കുത്തിയായ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പകല്‍ വീടിന് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്തു വെച്ചു. നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കിലും ഒരു വര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ഇതില്‍ ഒരു സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രവർത്തകർ പറഞ്ഞു.വെള്ളം വൈദ്യുതി ഫര്‍ണീച്ചര്‍ സംവിധാനങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താതെയായിരുന്നു കൈമാറ്റം. ഇപ്പോള്‍ അകവും പുറവും ഒരു പോലെ പൊടി നിറഞ്ഞുകിടക്കുന്നു
യൂത്തു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. ജസ്റ്റിന്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കോമച്ചം കണ്ടി, ലിന്‍സ് ലൂക്കോസ്, മുഹമ്മദ് ഷെരീഫ്, ലിപിന്‍ പീറ്റര്‍, ജിതിന്‍ മുതുകാട് എന്നിവര്‍ നേതൃത്വം നല്‍കി.