പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളത്ത് പഴയ സംസ്ഥാന പാതക്കരില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുവന്ന മാലിന്യം ഗ്രാമപഞ്ചായത്ത് അധികൃതരും പേരാമ്പ്ര പൊലീസും ചേര്‍ന്ന് പിടികൂടി. . അറവ്മാടുകളുടെ വയറില്‍ നിന്നെടുക്കുന്ന കുടല്‍ ചാണകം ഉള്‍പ്പെടെ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യമാണ് ഉപേക്ഷിക്കാന്‍ കൊണ്ടു വന്നത്.കുറ്റ്യാടിയില്‍ നിന്നും ഗുഡ്‌സ് ഓട്ടോറിക്ഷയിലാണ് മാലിന്യം കൊണ്ടുവന്നത്. വാഹനം പഞ്ചായത്ത് പിടിച്ചെടുക്കുകയും പിഴയീടാക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട്, അസി:സെക്രട്ടറി ഒ. ബാബു, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. രവി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജന്‍, എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.