പേരാമ്പ്ര: വേളംപ്രദേശത്തുകാരുടെചിരകാലാഭിലാമായവേളം പേരാമ്പ്ര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നഎടവരാട് ചേനായികടവ് പാലം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ചേനായി ടൗൺ മുസ്ലിം ലീഗ്കമ്മിറ്റി ആവശ്യപ്പെട്ടു .കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ ഭരണകാലത്ത് ഭരണാനുമതി നൽകി യു എൽ സി സി വർക്ക് ഏറ്റെടുക്കുകയും ചെയ് ത പാലത്തിന്റെ ഡിസൈനിംഗ് ഇതുവരെ പൂർത്തിയായിട്ടില്ല .യോഗം ടി കെ കുഞ്ഞമ്മത് ഫൈസി ഉദ്ഘാടനം ചെയ്തു . കെ കെ സി മൂസ അദ്ധ്യക്ഷത വഹിച്ചു. .മുഹമ്മദ് എടവരാട് സ്വാഗതവും കെ കെ അമ്മത് നന്ദിയും പറഞ്ഞു .ഭാരവാഹികളായി കെ കെ സി മൂസ (പ്രസിഡന്റ്) കുഞ്ഞബ്ദുള്ള ഹാജി തളിർ ,ഹമീദ് വിവി, എസ് പി പോക്കർ പിഎം സി മൊയ്തു (വെസ് പ്രസി .) ടി കെ കുഞ്ഞമ്മത് ഫൈസി (സെക്രട്ടറി) കെ വി അമ്മത് ,മുഹമ്മത് എടവരാട്, കെ സി ഷഷീർ (ജോ. സെക്രട്ടറി) അമ്മത് തളിർ ട്രഷറർ)എന്നിവരെതെരഞ്ഞെടുത്തു