കുറ്റ്യാടി: ആയിരക്കണക്കിനാളുകൾ എത്തുന്ന കുറ്റ്യാടിയിലെ വടകര താലൂക്ക് ഗവ:ആശുപത്രിയുടെ നവീകരണത്തിന്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും പൊതുമേഖലാ സ്ഥാപനമായ "കെൽ" ലിമിറ്റെഡും ചേർന്ന് സമഗ്ര ഡിജിറ്റലൈസേഷൻ പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി ഒ.പി. നവീകരണം, ട്രോമ കെയർ സംവിധാനം, വെയിസ്റ്റ് മാനേജ്മെന്റ് സിസ്റ്റം, ഐസ്യുലേഷൻ വാർഡ്, ഇലട്രോണിക്ക് മെഡിക്കൽ റെക്കാർഡ് സിസ്റ്റം, ഇ ഹെൽത്ത്, പഴയ കോട്ടേഴ്സ് നവീകരണം, നിലവിൽ ആശുപത്രി പരിസരത്തെ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള സ്ഥലം വിട്ടുകിട്ടുന്നതോടെ നിർമ്മാണ പ്രവർത്ത സജ്ജമാക്കുക തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ കെല്ലിന്റെ സഹകരണത്തോടെ നടപ്പാക്കാൻ ഉദ്യേശിക്കുന്നത്. ഡോക്ടറും രോഗികളും മറ്റു ജീവനക്കാരും ആശുപത്രിയിൽ എത്തുന്നവർക്ക് സൗകര്യപ്രഥമായ സംവിധാനങ്ങൾ ശാസ്ത്രീയമായ രീതിയിൽ ഏർപെടുത്തുക എന്നതാണ് മാസ്റ്റർ പ്ലാൻ കൊണ്ടു ഉദ്യേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ നിലവിലുള്ള സാഹചര്യത്തെപറ്റി പഠിച്ച് ഒരു മാസത്തിനുള്ളിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് ഉദ്ദേശം. ഇതിനായി ജനപ്രതിനിധികൾ, ഡോക്ടർമാർ, എച്ച്.ഡി.സി അംഗങ്ങൾ, ആശുപത്രിയിലെ വിവിധ വിഭാഗത്തിൽപെട്ട ജീവനക്കാരുടെയും അവലോകനയോഗം നടത്തി .കേരള ഇലട്രിക്കൽ ആന്റ് അലിഡ് എഞ്ചിനീയറിംങ്ങ് ലിമിറ്റെഡ് (കെൽ) കൺസൾട്ടന്റ് കെ.സി സുരേഷ് കുമാർ വിശദീകരണം നൽകി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, മെഡിക്കൽ ഓഫീസർ ഷാജഹാൻ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എൻ ബാലകൃഷ്ണൻ, ആശുപത്രി സൂപ്രന്റ് ജോൺസൺ, നഴ്സിങ്ങ്സൂപ്രന്റ് റോസമ്മ, ഷിനിൽ ,കെ.ടി മോഹൻദാസ്,ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരും അവലോകന യോഗത്തിൽ പങ്കെടുത്തു.

പടം.. കുറ്റ്യാടിയിലെ വടകര താലൂക്ക് ഗവ: ആശുപത്രി