calicut-uni

യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയവർക്ക് ത്രിദിന റസിഡൻഷ്യൽ ക്യാമ്പ്

ഫിസിക്‌സ് പഠനവകുപ്പിന്റെയും സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷണൽ ട്രെയിനിംഗിന്റെയും ആഭിമുഖ്യത്തിൽ ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് 26-ന് ആരംഭിക്കും. യു.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ ഡിസ്റ്റിംഗ്ഷൻ ലഭിച്ച, ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രഞ്ജർ പങ്കെടുക്കും. ഫോൺ: 0494 2407416.

വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം

സി.എച്ച്. മുഹമ്മദ്‌കോയ ചെയർ സ്‌കൂൾ ഒഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റുമായി സഹകരിച്ച് ഹ്യൂമാനിറ്റീസ് ഗവേഷണരീതിയെക്കുറിച്ച് ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബർ 26, 27 തീയതികളിൽ സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന ശില്‍പശാലയ്ക്ക് ചെന്നൈ ന്യൂ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.വി.പി. അൻവർ സാദത്ത് നേതൃത്വം നല്‍കും. പങ്കെടുക്കുന്നതിന് ഗവേഷണതാല്‍പര്യമുളള വിദ്യാർത്ഥികൾ ഡിസംബർ പത്തിനകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് chmkchair@gmail.com ഫോൺ: 9633902944.

അപേക്ഷ ക്ഷണിച്ചു

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ യു.ജി.സി അംഗീകരിച്ച 26 പ്രോഗ്രാമുകൾക്ക് അംഗീകൃത കേന്ദ്രങ്ങളിൽ സമ്പർക്ക ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർവീസിൽ നിന്ന് വിരമിച്ച 65 വയസിൽ താഴെ പ്രായമുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജ് അദ്ധ്യാപകരെയും പരിഗണിക്കും. ഒരു അപേക്ഷകന് മൂന്ന് സെന്ററുകൾ തിരഞ്ഞെടുക്കാം. അപേക്ഷയോടൊപ്പം വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 19 മുതൽ 30 വരെ അപേക്ഷിക്കാം. വിലാസം: ഡയറക്ടർ, വിദൂരവിദ്യാഭ്യാസ വിഭാഗം, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635. അപേക്ഷാ ഫോമിനും വിവരങ്ങൾക്കും വെബ്‌സൈറ്റ് സന്ദർശിക്കുക.

കേസ് കോ ഓർഡിനേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു

സൈക്കോളജി പഠനവകുപ്പിലെ സി.ഡി.എം.ആർ.പിയിൽ കേസ് കോ ഓർഡിനേറ്റർ കം ലെയിസൺ ഓഫീസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ മൊത്ത ശമ്പളം: 27500 രൂപ. ബയോഡാറ്റ, മാർക്ക് ഷീറ്റ്, സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡയരക്ടർ, സി.ഡി.എം.ആർ.പി, ഡിപ്പാർട്ട്മെന്റ് ഒഫ് സൈക്കോളജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635 എന്ന വിലാസത്തിൽ 27-നകം ലഭിക്കണം. യോഗ്യത സംബന്ധിച്ചും മറ്റ് വിവരങ്ങൾക്കും വെബ്‌സൈറ്റ് സന്ദർശിക്കുക.

സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്/ഒന്നാം സെമസ്റ്റർ എം.എസ് സി/എം.കോം (സി.യു.സി.എസ്.എസ്) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ 28-ന് ആരംഭിക്കും.

പരീക്ഷാ കേന്ദ്രം: സര്‍വകലാശാലാ കാമ്പസ്.

പരീക്ഷ

ബി.ഐ.ഡി ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബർ മൂന്നിന് ആരംഭിക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ ഇസ്ളാമിക് ഫിനാൻസ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.