കുന്ദമംഗലം: രാജ്യം ഭരണ പ്രതിസന്ധിയിലാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം പി. പറഞ്ഞു. പന്തീർപാടത്ത് നിർമ്മിച്ച മുസ്ലീം ലീഗ് സൗധത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.സി.രാമൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സൗധം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒ.സലീം റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ.രാഘവൻ എം.പി, സി.മോയിൻകുട്ടി, ഉമ്മർ പാണ്ടികശാല, പി.കെ.ഫിറോസ്, അഡ്വ: വി.കെ.ഫൈസൽ ബാബു, ഖാലിദ് കിളി മുണ്ട, എ.ടി.ബഷീർ, ഒ.ഉസ്സയിൻ, അരിയിൽ അലവി, എം.ബാബുമോൻ, പി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.