ഫറോക്ക്: കയർ രണ്ടാം പുനഃസംഘടനയുടെ ഭാഗമായുള്ള സംസ്ഥാനത്തെ അമ്പതാമത്തെ ചകിരി മിൽ ഫറോക്കിൽ നടന്ന ചടങ്ങിൽ ധനകാര്യ -കയർ വകുപ്പ് മന്ത്രി തോമസ് ഐസക്ക് ഉദ്‌ഘാടനം ചെയ്തു.വി.കെ.സി മമ്മദ് കോയ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഇന്റഗ്രേറ്റഡ് ചകിരി മിൽ സ്ഥാപിച്ച കയർ സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്കുള്ള ഇൻഷൂറൻസ് പോളിസി വിതരണവും മന്ത്രി നിർവഹിച്ചു. വരുമാനം ഉറപ്പാക്കൽ പദ്ധതി പ്രകാരം ജനുവരി ഒന്ന് മുതൽ കയർ തൊഴിലാളികളുടെ ശമ്പളം 350 രൂപയായി വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.സംഘങ്ങളിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള ഗ്രാറ്റുവിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിയും , ഇലക്ട്രോണിക് റാട്ട് വിതരണം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.മനോജ് കുമാറും നിർവഹിച്ചു. കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്റ്റർ ബി.രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു ഫറോക്ക് നഗര സഭാ ചെയർപേഴ്‌സൺ കെ.കമറു ലൈല സ്വാഗതവും പ്രോജക്ട് ഓഫീസർ കെ.ടി ആനന്ദ് കുമാർ നന്ദിയും പറഞ്ഞു.