വടകര: സ്ത്രീപ്രവേശന വിവാദത്തിൽ ശബരിമലയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് വടകര ഏറാമല പഞ്ചായത്തിലെ കാർത്തികപ്പള്ളി കുനിയിൽ ബിജിനേഷിനെ (26) എടച്ചേരി പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പമ്പ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾപിടിയിലായത്. ശബരിമലയിൽ പൊലിസ് തയാറാക്കിയ ആൽബത്തിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പമ്പ പൊലിസിന് കൈമാറി. കോടതി റിമാൻഡ് ചെയ്തു.