നാദാപുരം: അരൂര് ശ്രീ മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരി കാഞ്ഞിരാടില്ലത്ത് ദേവകി അന്തർജ്ജനത്തിൻറെ നിര്യാണത്തിൽ ക്ഷേത്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പി.കെ.കണാരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആയനിയിൽ ബാബു, എ.ടി.ബിജു, കെ.ഹരിദാസൻ, ടി.പി.സജീവൻ, ഇ.കെ.സിജീഷ്, വി.കെ.പത്മനാഭൻ, സി.കെ.ശങ്കരൻ, തയ്യുളളതിൽ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.