വടകര: കുന്നുമ്മക്കര പയ്യത്തൂരിൽ ഭ്രാന്തൻകുറുക്കന്റെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. കുന്നുമ്മക്കര കുളങ്ങര ബാലൻ, കോറോത്ത് താഴകുനി നാരായണി എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.