വടകര: മെയിൻ കനാലുകളും, കൈ കനാലുകളും തോടുകളും വൃത്തിയാക്കാൻ,കുറ്റിയാടി ഇറിഗേഷൻ കനാൽ തുറക്കുന്നതിന് മുന്നോടിയായിനടന്നയോഗം തീരുമാനിച്ചു തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂർ മുരളിയുടെ നേതൃത്വത്തിലായിരുന്നു യോഗം. കുടിവെള്ള ക്ഷാമം കാരണം കഴിഞ്ഞ വർഷം ജനുവരി ആദ്യവാരം കനാൽ തുറന്നപ്പോൾ വെള്ളം കയറിഏക്കറു കണക്കിന് കൊയ്യാറായ നെൽകൃഷി നശിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. കൂടുതൽ പ്രദേശങ്ങളിൽ നെൽകൃഷി ആരംഭിച്ച സാഹചര്യത്തിൽ ഏതൊക്കെ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളടക്കമുള്ളവർ ചർച്ച ചെയ്തത്.. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും ഇറിഗേഷൻ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചും കഴിയുന്നത്ര പ്രവൃത്തികൾ നടത്താൻ തീരുമാനിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഗിരീഷ് കുമാർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ മോഹനൻ (തിരുവള്ളൂർ ), എം.ജയപ്രഭ(മണിയൂർ), കെ.കെ.മോഹനൻ(വില്ല്യാപ്പള്ളി), ആയഞ്ചേരി സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ രൂപ കേളോത്ത്, കോഴിക്കോട് ജില്ലാ കാർഷിക സഹകരണ സംഘം പ്രസിഡന്റ് അരവിന്ദാക്ഷൻഎന്നിവർചർച്ചയിൽ പങ്കെടുത്തു.