വടകര : അരയാക്കി തോട്ടിലേക്ക് മലിന ജലം ഒഴുക്കി വിടുന്നതായി പരിസരവാസികൾ നൽകിയ പരാതിയെതുടർന്ന് താഴെ അങ്ങാടി മത്സ്യ മൊത്ത വിൽപ്പന കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന തുകൽ സൂക്ഷിപ്പു കേന്ദ്രത്തിനും മറ്റ് നാല് സ്ഥാപനങ്ങൾക്കുംനഗരസഭ നോട്ടീസ് നൽകി. നഗരസഭാ സെക്രട്ടറി കെ.യു ബിനിയുടെ നേതൃത്തിൽ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയാണ് നോട്ടീസ് നൽകിയത്. സ്ഥാപനങ്ങളിൽ നിന്നുള്ള മലിന ജലം അവിടെ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം ഏർപ്പാടാക്കണമെന്ന് നോട്ടീസാണ്‌നിർദേശിച്ചു. വീഴ്ച വരുത്തിയാൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ എൻ.പി സുഗതകുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ബാബു എന്നിവർ സംഘത്തിലുണ്ടായിരുന്നു.