വടകര: എം.യു.എം വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ്, ടാഗ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരെ സൈക്കിൾ റാലിയും പ്രതിജ്ഞയുമെടുത്തു. സാൻഡ് ബാങ്ക്‌സിൽനിന്നും ആരംഭിച്ച സൈക്കിൾ റാലി കോസ്റ്റൽ പൊലിസ് ഓഫീസർ റഖീബ് ഫ്‌ളാഗ് ഓഫ് ചെയ്തു. പോർട്ട് ഓഫീസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ പി.കെ സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.യു.എം ഹെഡ്മാസ്റ്റർ മൂസക്കുട്ടി അധ്യക്ഷനായി. എം.ഐ സഭ മാനേജർ പ്രൊഫ. കെ.കെ മഹമൂദ്, പി.ടി.എ പ്രസിഡന്റ്, കരീം എ.കെ സംസാരിച്ചു