കോഴിക്കോട്: പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുൻ നിരയിലെത്തിക്കുന്ന ശ്രദ്ധ പദ്ധതി പി.സി പാലം എ.യു.പി സ്കൂളിൽ തുടങ്ങി. പദ്ധതി കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം ഷംസുദീൻ അദ്ധ്യക്ഷനായിരുന്നു. ഹെഡ് ടീച്ചർ കെ.സി രാധാമണി പദ്ധതി വിശദീകരിച്ചു. മധു ലക്ഷ്മി, ജ്യോതികുമാർ, ഷമീർ, സ്കൂൾ ലീഡർ സാരംഗ് തുടങ്ങിയവർ സംസാരിച്ചു.