പേരാമ്പ്ര : ഈ വർഷത്തെ പി. ശാന്താദേവിപുരസ്‌കാരത്തിന് അർജുൻ സാരംഗിയും അഖിൽബാബു കല്പത്തൂരും അർഹരായി. കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ ശ്രാവണം ആൽബത്തിലെ സംഗീത സംവിധാനവും ഗാനരചനയുമാണ് പുരസ്‌കാകാരത്തിന് അർഹരാക്കികിയത്. കഴിഞ്ഞ വർഷം മികച്ച നടനുള്ള ശാന്താദേവി പുരസ്‌കാരം ലഭിച്ച അർജുനാണ് ശ്രാവണത്തിന്റെ സംഗീതം നിർവ്വഹിച്ചത്. എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ ബോധവത്കരണത്തിനായി അവതരിപ്പിച്ച ഹ്രസ്വചിത്രമായ അരുത് ചങ്ങാതിയിലൂടെ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ട അർജുൻ ഇപ്പോൾ ചിത്രീകരണം നടക്കുന്ന ബിഗ്‌സല്യൂട്ട് എന്ന ചലച്ചിത്രത്തിൽ സംഗീത സംവിധായകായി പ്രവർത്തിക്കുന്നു. 9 ആൽബങ്ങളും 2 ഹ്രസ്വചിത്രങ്ങളും ഇദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്. കാവുന്തറ സാരംഗിയിൽ ഗോപിയുടെയും ബീനയുടെയും ഏകമകനായ അർജ്ജുൻ കൂത്താളി എ.യു.പി സ്‌കൂൾ അദ്ധ്യാപകനാണ്. ഭാര്യ അതുല്യ. കല്പത്തൂർ പിലാവുള്ളതിൽ മീത്തൽ സുരേഷ്ബാബുവിന്റെയും ഗീതയുടെയും മകനാണ്

അഖിൽ. ഒട്ടനവധി നാടകങ്ങളും സംഗീത ശില്പങ്ങളും സംവിധാനം ചെയ്തിട്ടുള്ള അഖിലും ബിഗ് സെല്യൂട്ടിൽ ഗാനരചനയിലൂടെ സിനിമാ പ്രവേശം നടത്തിയിരിക്കുകയാണ്. ജനുവരി 6ന് കോഴിക്കോട് ടാഗോർ സെന്റനറി ഹാളിൽ മറ്റ് കലാകാരന്മാരോടൊപ്പം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ആറാമത് ശാന്താദേവി പുരസ്‌കാര സമർപ്പണം നടത്തും.